Title

കൂവപ്പടി ഗ്രാമ പഞ്ചായത്തിന് ഡൊമിസിലറി കെയർ സെന്റർ (DCC) ആരംഭിക്കാൻ കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂൾ വിട്ട് തന്ന് മറ്റുള്ളവർക്ക് മാതൃക കാണിച്ച സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തിയോഫിന് ഗ്രാമ പഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നു കൂവപ്പടി ഗ്രാമ പഞ്ചായത്ത് കൊറോണ ബാധിതർക്കായി ഒരുക്കുന്ന DCC യ്ക്കായി (30 ബഡ്) സ്കൂൾ ലഭിച്ചത് തീരെ പ്രതീക്ഷിക്കാതെയാണ്. മറ്റ് ചില സ്ഥലങ്ങളാണ് ഉദ്ദേശിച്ചിരുന്നത് എന്നാൽ പല അസൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. മുൻപ് ഒന്ന് ഫോൺ പോലും ചെയ്ത് ചോദിക്കാതെ ഞങ്ങൾ നേരെ ചെന്നത് സെന്റ് ആൻസ് സ്ക്കൂളിലേയക്കായിരുന്നു. വേദനിക്കുന്ന സമൂഹത്തിന് സ്നേഹത്തിന്റെ കരുണയുടെ നന്മയുടെ കരുതലായെത്തുന്ന സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. യഥേഷ്ടം കുട്ടികളും നല്ല വിജയശതമാനവുമുള്ള സ്ക്കൂൾ പ്രിൻസിപ്പലിനെ കണ്ട് വിശദമായി കാര്യങ്ങൾ പറഞ്ഞപ്പോൾ സന്തോഷത്തോടെ സ്കൂളിന്റെ 10 ക്ലാസ് മുറികൾ വിട്ട് സമ്മതിച്ചു. സിസ്റ്റർ തിയോഫിന് ഗ്രാമ പഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നു.ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അഭിമാനിക്കാം. നമ്മുടെ നാട് ഒരു മഹാ മാരിയുടെ പിടിയിലമർന്ന് രോഗം പടരാതിരിക്കാൻ ഗെയിറ്റും വാതിലും അടച്ച് നാം വീടിനുളളിൽ കഴിയുമ്പോൾ കൊറോണ ബാധിച്ച നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാൻ ഇതാ ഇവിടെ നമ്മുടെ സ്ക്കൂൾ ഗെയിറ്റും , സ്കൂൾ മുറികളുടെ വാതിലുകളും സമൂഹത്തിന് മുൻപിൽ മലർക്കെ തുറക്കുന്നു. ഈ നാട് മറക്കില്ല ഈ സദ്പ്രവർത്തി. നന്ദി…… സഹകരിച്ച എല്ലാവർക്കും PTWA പ്രസിഡന്റ് ശ്രീ ജോർജ്ജ് റാഫേൽ ഉൾപ്പടെ എല്ലാവർക്കും. മിനി ബാബു, പ്രസിഡന്റ് കൂവപ്പടി ഗ്രാമ പഞ്ചായത്ത്.